HIGHLIGHTS : The Chief Minister condoled the death of Archbishop Mar Joseph Pouvati
ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വിയോഗം വിശ്വാസസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.. ദൈവശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍, സിബിസിഐ എജ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലര്‍ത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകള്‍ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിര്‍പ്പുകള്‍ വന്നപ്പോഴും തന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതില്‍ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയില്‍ തന്റേതായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.

പൗവ്വത്തില്‍ പിതാവിന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സഭയെയും വിശ്വാസസമൂഹത്തെയും അനുശോചനം അറിയിക്കുന്നു. ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
