HIGHLIGHTS : Ingredients to prepare milk sorbet
തളര്‍ന്നോ…? പാല്‍ സര്‍ബത്ത് കുടിച്ചു നോക്കു..
ചൂടും തളര്‍ച്ചയും മാറി ഉഷാറാവാന്‍ പാല്‍ സര്‍ബത്ത് കുടിക്കു.

പാല്‍ സര്‍ബത്ത് തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍
പാല്‍- അര ലിറ്റര്‍
നന്നാറി- നാല് ടേബിള്‍ സ്പൂണ്‍
കറുത്ത കസ്‌കസ്സ്-1 ടേബിള്‍ സ്പൂണ്‍
ഏലക്ക -2 എണ്ണം (ചതച്ചത്)
ഐസ്‌ക്യൂബ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് പാലും നന്നാറിയും ഐസ്‌ക്യൂബും ഏലക്കയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.മധുരം കൂടുതല്‍ വേണമെങ്കില്‍ കുറച്ച് പഞ്ചസാരയോ അല്ലെങ്കില്‍ നന്നാറിയോ കൂടുതല്‍ചേര്‍ക്കാം. ഈ സമയത്തുതന്നെ കസ്‌കസ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം.അടിച്ചെടുത്ത പാനീയം ഒരു പാത്രത്തിലേക്ക് മാറ്റി കുതിര്‍ത്ത് വെച്ച കസ്‌കസ് ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
