Section

malabari-logo-mobile

പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

HIGHLIGHTS : Education Minister introduces new norms for plus one admission

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അവതരിപ്പിച്ചു. താലൂക്കടി
സ്ഥാനത്തില്‍ കൂടുതല്‍ സീറ്റുകളുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിശോധിച്ചതിനു ശേഷമായിരിക്കും പുതിയ ബാച്ചുകള്‍ അനുവദിക്കുക എന്ന് മന്ത്രി സഭയില്‍ അറിയിച്ചു.

WGPA മാനദണ്ഡമാക്കിയാണ് അലോട്ട്‌മെന്റ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും ആവശ്യമായി വരികയാണെങ്കില്‍ താല്‍കാലികമായ ബാച്ച് അനുവദിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കൂടാതെ പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം,  കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും, മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിക്കാത്ത ജില്ലകളില്‍ 10% സീറ്റ് കൂട്ടും. സീറ്റ്
വര്‍ധിപ്പിച്ച ശേഷം പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും, സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ സയന്‍സിന് തല്‍കാലിക ബാച്ചുകള്‍ അനുവദിക്കും ഇവയാണ് മന്ത്രി സഭയില്‍ അവതരിപ്പിച്ച നാലിന മാനദണ്ഡങ്ങള്‍.

എല്ലാ വിഷയങ്ങളിലും A+ കിട്ടിയവരില്‍ 1812 പേര്‍ക്ക് മാത്രമാണ് ഇനി പ്രവേശനം ലഭിക്കാനുള്ളത് അവര്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്നും ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!