Section

malabari-logo-mobile

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

HIGHLIGHTS : Plus 2 student who became an Instagram influencer committed suicide

തിരുവനന്തപുരം:ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെയായിരുന്നു മരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവെഴ്സ് ഉണ്ടായിരുന്നു. പെണ്‍കുട്ടിക്ക് നെടുമങ്ങാട് സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നു.

sameeksha-malabarinews

ഈ അടുപ്പം കുറച്ച് നാളുകള്‍ക്ക് മുമ്പ് അവസാനിച്ചിരുന്നു. ഇത് അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!