Section

malabari-logo-mobile

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

HIGHLIGHTS : Playback singer Sangeetha Sachith passes away

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് (46)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചകിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌ക്കാരം നടക്കും.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം ചലച്ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

sameeksha-malabarinews

എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ മിസ്റ്റര്‍ റോമിയോയില്‍ പാടിയ തണ്ണീരൈ കാതലിക്കും എന്ന ഗാനം ഏറെ ഹിറ്റായ ഗാനമായിരുന്നു. എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലെ അമ്പിളിപ്പൂവട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെയാണ് മലയാളത്തില്‍ സംഗീത ശ്രദ്ധനേടുന്നത്. രാക്കിളിപാട്ടിലെ ധും..ധും..ധും..ദൂരെയേതോ, കാക്കക്കുയിലെ ആലാരേ ഗോവിന്ദ, അയ്യപ്പനും കോശിയിലെ താളം പോയി തപ്പും പോയി തുടങ്ങിയവ ശ്രദ്ധേയമായ ഗാങ്ങളാണ്. ‘കുരുതി’യിലെ തീം സോങാണ് അവര്‍ മലയാളത്തില്‍ അവസാനമായി പാടിയത്.

കെ ബി സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തില്‍ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!