പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഓരാടം പാലത്ത് നിയന്ത്രണം വിട്ട് ട്രാവലര്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് വടവന്നൂരില്‍ നിന്ന് കാസര്‍ക്കോട്ടേക്ക് പോയ വാനാണ് അപകടത്തില്‍പ്പെട്ടത്.
മുല്ലക്കല്‍ കുമ്പള വീട്ടില്‍ നാരായണന്‍(70),ഭാര്യ വസന്ത(57),മകന്‍ നന്ദു(17),ചന്ദ്രിക(40),വിജിത(19),സദീക്ഷ(1),ഡ്രൈവര്‍ വള്ളിക്കോട് സ്വദേശി പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍(19)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




