ചിക്കന്‍ കീമ റൈസ്

തയ്യാറാക്കിയത്:ഷെരീഫ
ആവശ്യമുള്ള ചേരുവകള്‍:-

ബസ്മതി അരി വേവിച്ചത് – ഒരു കപ്പ്
മിന്‍സ്ഡ് ചിക്കന്‍ – ഒരു കപ്പ്
എണ്ണ – പാകത്തിന്
സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
ഏലയ്ക്ക – രണ്ട്
ഗ്രാമ്പു – രണ്ട്
കറുവാപ്പട്ട – ഒരിഞ്ചു കഷണം
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്കു ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട എന്നിവ ചേര്‍ത്തു നന്നായി മൂപ്പിച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റണം.
മസാല മണം വരുമ്പോള്‍ മിന്‍സ്ഡ് ചിക്കന്‍ ചേര്‍ത്തു നന്നായി ഇളക്കുക.

ചിക്കന്‍ മിന്‍സ് വെന്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും ചേര്‍ത്തിളക്കി വാങ്ങുക.

ചൂടോടെ വിളമ്പാം.

 

Share news
error: Content is protected !!
Scroll to Top