ഒരു മുന്നണിക്കും പിന്തുണയില്ല;ആം ആദ്മി -ട്വന്റി ട്വന്റി സഖ്യം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ആം ആദ്മി-ട്വന്റി ട്വന്റി സഖ്യം. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് സഖ്യം ആവശ്യപ്പെട്ടു. ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്, എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറയക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജയപരാജയം നിര്‍ണയിക്കുന്ന ശക്തിയായി ജനക്ഷേമ സഖ്യം മാറിയെന്നും ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണെന്നും 2021 ല്‍ ലഭിച്ച വോട്ടിനേക്കാള്‍ സഖ്യത്തിന് ഇത്തവണ ലഭിക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടട്ടേ എന്നും സാബു എം ജേക്കബ് പറഞ്ഞു.

ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി ട്വന്റി ട്വന്റിയുമായിട്ടുള്ള സഖ്യപ്രഖ്യാപനം നടത്തുന്നതിനായി അരവിന്ദ് കെജ്രിവാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ എത്തിയിരുന്നു. കേരളത്തില്‍ ഇനി നാലു മുന്നണികള്‍ ഉണ്ടാകുമെന്നും ആംആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top