കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്റര്‍ ഇരുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പി കെ അബ്ദുറബ്ബ് എംഎല്‍എ

തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്റര്‍ ഇരുപതാം വാര്‍ഷികം ഉദ്ഘാടനം പി കെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിച്ചു. മാപ്പിളകലക്ക് വലിയ. സംഭാവന ചെയ്ത പ്രദേശമാണ് തിരുരങ്ങാടി എന്നും, എ വി, കെ .ടി എന്നിവരുടെ സേവനം ഇതില്‍ മഹത്തരമാണന്നും എംഎല്‍എ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്ര പ്രവര്‍ത്തനരംഗത്തു കാല്‍ നൂറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തകന്‍ അഷ്റഫ് തച്ചരപ്പടികലിനെ ചടങ്ങില്‍ ഉപഹാരം നല്‍കികൊണ്ട് പി കെ അബ്ദുറബ്ബ് എംഎല്‍എ ആദരിച്ചു. ചെമ്മാട് വെച്ച് നടന്ന ചടങ്ങില്‍ സിദ്ധീഖ് പനക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ. മുസ്തഫ തിരുരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. കെ.കെ സലാഹുദ്ധീന്‍,അഷ്റഫ് കളത്തിങ്ങല്‍പാറ, അഷ്റഫ് മനരിക്കല്‍, എംവി റഷീദ്, കബീര്‍ കാട്ടികുളങ്ങര, കെ ടി കബീര്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഇശല്‍ വിരുന്ന് അരങ്ങേറി . മുഹമ്മദ് ഇബ്രാഹിം ചെമ്മാട്, മാസ്റ്റര്‍ ശാമില്‍, അജ്മല്‍ നസറുള്ള, ഹമീദ് മാളിയേക്കല്‍ എ. വി മറിയമ്മു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •