ദേശീയപാത കക്കാട് അപകട പരമ്പര ; 4 ലോറികള്‍ അപകടത്തില്‍ പെട്ടു

തിരൂരങ്ങാടി: ദേശീയപാത കക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് ലോറികള്‍ മറിഞ്ഞു. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് ടൈല്‍സുമായി പോകുന്ന പാര്‍സല്‍ ബൊലോറോ മിനിലോറി എതിര്‍ദിശയില്‍ നിന്നും വന്ന കൂരിയാട് നിന്ന് വെന്നിയൂര്‍ ഭാഗത്തേക്ക് വെള്ളവുമായി പോകുന്ന സൂപ്പറൈസര്‍ വാഹനം, ചെരുപ്പടിമലയില്‍ നിന്ന് വെന്നിയൂരിലേക്ക് മണ്ണുമായി പോകുന്ന ടിപ്പര്‍ ലോറി, വേങ്ങരയില്‍ നിന്ന് മെറ്റലുമായി പോകുന്ന ലിസാന്‍ ടിപ്പര്‍ എന്നീ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണ്ണുമായി പോകുന്ന ടിപ്പര്‍ ലോറി, മെറ്റലുമായി പോകുന്ന നിസാന്‍ ടിപ്പര്‍, എറണാകുളത്തുനിന്ന് പോകുന്ന ബെലൊറോ മിനിലോറി എന്നിവ അപകടത്തെ തുടര്‍ന്ന് റോഡില്‍ മറിയുകയായിരുന്നു. നാല് വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരിക്കില്ല.

അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. തിരൂരങ്ങാടി പോലിസ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Share news
 • 8
 •  
 •  
 •  
 •  
 •  
 • 8
 •  
 •  
 •  
 •  
 •