78 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍

അരീക്കോട് : മതിയായ രേഖകളില്ലാത്ത 78,08,045 രൂപയുമായി യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി സ്വദേശി പായല്‍ വീട്ടില്‍ ഷമീറലി (39)യാണ് പിടിയിലായത്. വാലില്ലാപ്പുഴ പഴിക്കുന്നില്‍ അരീക്കോട് ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. പണം കോടതിക്ക് കൈമാറും. തുടര്‍നടപടികള്‍ക്കായി ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും.

തിങ്കള്‍ വൈകിട്ട് നാലോടെ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടി കുടിയത്. വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു 500, 200 രൂപയുടെ നോട്ടുകള്‍ കര്‍ണാടകയില്‍നിന്ന് കൊണ്ടുവരുന്നതാണ് പണമെന്നാണ് ഷമീറലിയുടെ മൊഴി. എന്നാല്‍ ഇതിന് മതിയായ രേഖകളില്ലായിരുന്നു. തുടര്‍ന്ന് വാഹനവും പണവും പൊലിസ്റ്റഡിയില്‍ എടുത്തു.

അരീക്കോട് ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ യു കെ ജിതിന്‍, ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് വാഹനപരിശോധന നടത്തിയത്.

Share news
error: Content is protected !!
Scroll to Top