തൃശൂരില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു; അയല്‍വാസി പിടിയില്‍

തൃശൂര്‍ : വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയില്‍ രാത്രി പത്തരയോടെയാണ് സംഭവം. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പല്ലിശ്ശേരി കിഴക്കൂടന്‍ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
അയല്‍വാസി വേലപ്പനുമായി ഉണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പന്‍ അച്ഛനെയും മകനെയും കുത്തി.

ഇരുവരെയും ഉടന്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധയാണ് ചന്ദ്രന്റെ ഭാര്യ. മറ്റൊരു മകന്‍ ഗോകുല്‍. നീതുവാണ് ജിതിന്റെ ഭാര്യ. മക്കള്‍: സായന്ദ്, സരസ്‌കൃത.

Share news
error: Content is protected !!
Scroll to Top