വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരു:  കേരളത്തില്‍ അക്രമം കാണിച്ചാല്‍ കേസെടുക്കുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ അക്രമികളെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമങ്ങള്‍ വ്യാപിക്കുന്നതിനായി ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്നും അതിന്റെയൊക്കെ കാലം കഴിഞ്ഞുപോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി ദേശീയനേതൃത്വത്തിന്റെ നിലപാടിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടികളുടെ ഭാഗമായി ഓര്‍ഡിനെന്‍സ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താല്‍, വര്‍ഗ്ഗീയകലാപങ്ങള്‍ എന്നിവയുണ്ടുകുമ്പോള്‍ ഉണ്ടാകുന്ന അക്രമങ്ങളില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരെയാണ് ഓര്‍ഡിനനെന്‍സ്. സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത് പൊതുസ്വത്ത് നശിപ്പിക്കുന്നതിന് സമാനമായി കണക്കാക്കും.

Related Articles