പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി സൗദിയിലെ ദമാമില്‍ നിര്യാതനായി. ഉള്ളണം നോര്‍ത്തിലെ പരേതനായ തറയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബൂബക്കര്‍(36) ആണ് മരണപ്പെട്ടത്. ഹൃദയാഘാത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.

മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ച് 9.30 ന് ളളളണം കോട്ടായി മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Related Articles