വാളയാറില്‍ ഒരുകോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു

പാലക്കാട് കല്യാണ്‍ ജ്വല്ലറിയുടെ മെഗാസമ്മാനമേളക്ക് കൊണ്ടുവരികയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചതായി പരാതി.

പാലക്കാട് വാളയാറിനടുത്ത് ചാവടിയില്‍ വെച്ചാണ് കാറടക്കം കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്. ഈ സ്ഥലം കോയമ്പത്തൂര്‍ പാലക്കാട് റോഡിലാണ്. നേരത്തെയും ഇത്തരം കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരുകോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തമിഴ്‌നാട് പോലീസ് കേസടുത്തിട്ടുണ്ടെന്നാണ് പ്രഥമിക വിവരം.

Related Articles