ഇനി മിന്നല്‍ ഹര്‍ത്താല്‍ വേണ്ട

ദില്ലി: രാജ്യത്ത് മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ഹര്‍ത്താല്‍ നടത്തുകയാണെങ്കില്‍ അത് ഏഴ് ദിവസം മുന്‍പ് പ്രഖ്യാപിക്കണം. നാശനഷ്ടങ്ങള്‍ ഉണ്ടായാലും അക്രമങ്ങള്‍ സംഭവിച്ചാലും അതിനുള്ള ഉത്തരവാദിത്വം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കുതന്നെയായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ഹൈക്കോടതി.