Section

malabari-logo-mobile

പണിമുടക്ക് ഹര്‍ത്താലായി മാറില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

HIGHLIGHTS : തിരുവനന്തപുരം:തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കു. പണിമുടക്ക് ഹര്‍ത്താലായി മാറില്ലെന്നും ഒരു കടയു...

തിരുവനന്തപുരം:തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കു. പണിമുടക്ക് ഹര്‍ത്താലായി മാറില്ലെന്നും ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.

കേന്ദ്ര നയങ്ങള്‍ക്കെതിരെയാണ് 48 മണിക്കൂര്‍ പണിമുടക്ക്. പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാകും. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ തടയുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ചെയ്യില്ലെന്നും സംയുക്ത സമരസമതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്താടകര്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തില്ല. അവശ്യ സാധനങ്ങളെയും പണിമുടക്കില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്.

sameeksha-malabarinews

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുന്ന മോട്ടോര്‍ വാഹന ഭേദഗതി നടപ്പാക്കാതിരിക്കുക, ഇന്ധനവിലക്കയറ്റം നിയന്ത്രിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.

പണിമുടക്കിന് നേതൃത്വം നല്‍കുന്ന സിഐടിയു,ഐഎന്‍ടിയുസി,എഐടിയുസി തുടങ്ങിയവ ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ക്ക് സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ളതുകൊണ്ട് പണിമുടക്ക് ഇവിടെ ശക്തമാകുമെന്നുതന്നെയാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും യൂണിയനുകള്‍ ശക്തമായതുകൊണ്ടുതന്നെ പൊതുഗതാത്തെ പണിമുടക്ക് ബാധിച്ചേക്കുമെന്നും സൂചനയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!