സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ കേന്ദ്ര തീരുമാനം

ദില്ലി: ഉയര്‍ന്നജാതിക്കാര്‍ക്കിടയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ കേന്ദ്ര തീരുമാനം. ഇത്തരത്തിലുള്ളവര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് സംവരണാനുകൂല്യം ലഭ്യമാകും.

പ്രധാനമന്ത്രി അടിയന്തിരമായി വിളിച്ചുചേര്‍ത്ത മന്ത്രിലഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം. ആകെ സംവരണം 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.ഭരണഘടനയുടെ 15,16 വകുപ്പുകളിലാണ് ഭേദഗതി വരുത്താന്‍ ഉദേശിക്കുന്നത്.

Related Articles