ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു.

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യ വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഒരുവര്‍ഷം 97 ഹര്‍ത്താലുകള്‍ നടത്തിയെന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് കോടതി ആരാഞ്ഞപ്പോള്‍ കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി.

Related Articles