Section

malabari-logo-mobile

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്: മുഖ്യമന്ത്രി

HIGHLIGHTS : പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനോ ഈര്‍ഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന...

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനോ ഈര്‍ഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നാട്ടില്‍ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഡ് 19 ലോകമാകെ പടര്‍ന്ന രോഗമാണ്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. ലോകമെങ്ങും നമ്മുടെ സഹോദരങ്ങളുണ്ട്. മണലാരണ്യത്തില്‍ അവര്‍ കഠിനമായി അധ്വാനിക്കുന്നതിന്റെ കാശിലാണ് നാം കഞ്ഞികുടിച്ച് നടക്കുന്നതെന്ന കാര്യം മറക്കാന്‍ പാടില്ല.

sameeksha-malabarinews

വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഭൂരിപക്ഷം പേരും ന്യായമായ പ്രതിരോധ നടപടി സ്വീകരിച്ചു. ഇപ്പോഴും വിദേശത്ത് കഴിയുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലെ കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടാവും. അവര്‍ക്കാര്‍ക്കും ഉത്കണ്ഠയുടെ ആവശ്യമില്ല. നിങ്ങള്‍ അവിടെ സുരക്ഷിതരായി കഴിയുക. കുടുംബം ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്ന ഉറപ്പ് പ്രവാസി ലോകത്തിന് നല്‍കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!