Section

malabari-logo-mobile

എം.കെ.എച്ച് ആശുപത്രി അടിയന്തിര രോഗികളെ പരിചരിക്കാന്‍ വിട്ടുനല്‍കും തിരൂരങ്ങാടി മുസ്ലീം ഓര്‍ഫനേജ് കമ്മറ്റി

HIGHLIGHTS : തിരൂരങ്ങാടി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍

തിരൂരങ്ങാടി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി കോ വിഡ് 19 സ്‌പെഷ്യല്‍ സെന്റര്‍ ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ അവിടത്തെ മറ്റുള്ള അടിയന്തിര രോഗികളെ പരിചരിക്കാനായി ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴിലുള്ള എം കെ ഹാജി ഓര്‍ഫനേജ് ആശുപത്രി സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ആശുപത്രി അധികൃതര്‍.

അതുപോലെ കമ്മിറ്റിയുടെ കീഴിലുള്ള പി എസ് എം ഒ കോളേജ് ഹോസ്റ്റലും ഓഡിറ്റോറിയവും യത്തീംഖാന ഹോസ്റ്റലും സര്‍ക്കാറിന് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ ആരോഗ്യവകുപ്പിന് വിട്ടുനല്‍കുവാനും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മറ്റി തയ്യാറാണെന്ന് ഭാരവാഹികളായ പ്രസിഡണ്ട് കെ പി എ മജീദ്, ജനറല്‍ സെക്രട്ടറി എം കെ ബാവ, ട്രഷറര്‍ സി എച്ച് മുഹമ്മദ് ഹാജി എന്നിവര്‍
ജില്ലാ കളക്ടറെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!