Section

malabari-logo-mobile

വയനാട്ടില്‍ പന്നിപ്പനി ബാധിച്ച പന്നികളെ ഇന്നുമുതല്‍ കൊന്നൊടുക്കും

HIGHLIGHTS : Pigs infected with swine flu will be killed in Wayanad from today

കൊന്നൊടുക്കുന്ന പന്നികള്‍ക്കായുള്ള നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സബ്കളക്ടര്‍ അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത് വയനാട്ടിലാണെന്നും പന്നിഫാം സന്ദര്‍ശിച്ച് ഫാം ഉടമയുമായി സംസാരിച്ച് കൊന്നൊടുക്കുന്ന പന്നികളുടെ തൂക്കത്തിനനുസരിച്ചുള്ള നഷ്ടപരിഹാരത്തുക കാലാതാമസം വരുത്താതെ വിതരണം ചെയ്യുമെന്നും സബ്കളക്ടര്‍ വ്യക്തമാക്കി.

sameeksha-malabarinews

ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇതുപ്രകാരം ഞായറാഴ്ച മുതല്‍ തന്നെ പന്നികളെ കൊല്ലാനാരംഭിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

പന്നികളുടെ രക്തം പുറത്തുവരാതെ ഷോക്കേല്‍പ്പിച്ചായിരിക്കും പന്നികളെ കൊല്ലുക. തുടര്‍ന്ന് ഫാമിന്റെ പരിസരത്തുതന്നെ മറവുചെയ്യും. മൃഗസംരക്ഷവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനാണ് ഇതിന്റെ ചുമതല. നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്ന ഫാമിലെ പന്നികളെ മാത്രമാണ് കൊന്നൊടുക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!