Section

malabari-logo-mobile

ക്വോളീഫ്ലവർ ബജി

HIGHLIGHTS : cauliflower bajji recipe

ക്വോളീഫ്ലവർ ബജി

തയ്യാറാക്കിയത് ഷരീഫ
ആവശ്യമായ ചേരുവകൾ:-

ക്വോളീഫ്ലവർ ( ചെറിയ ഇതളുകളായി അടർത്തിയത്)- 2 കപ്പ്
കടല പൊടി -1 കപ്പ്
കുരുമുളക് പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -3/4 ടീസ്പൂൺ
കായ പൊടി -1/4 ടീസ്പൂൺ
ഗരം മസാല -2 നുള്ള്
ഉപ്പ്, എണ്ണ -പാകത്തിനു
മഞ്ഞൾ പൊടി -2 നുള്ള്
അരിപൊടി- 2 ടീസ്പൂൺ

sameeksha-malabarinews

തയ്യാറാക്കുന്ന വിധം:-

ക്വോളീഫ്ലവർ ഇതളുകളായി അടർത്തി, കുറച്ച് വെള്ളം ഒഴിച്ച് ഉപ്പും, മഞൾ പൊടിയും ഇട്ട് ചൂടാക്കുക.  വെള്ളത്തിൽ ഇട്ട് ചൂടാക്കുമ്പോൾ ഒരുപാട് വെന്ത് പോകാനും പാടില്ല. ശേഷം ഫ്ലവർ വെള്ളത്തിൽ നിന്ന് എടുത്ത് വെള്ളം വാരാൻ വക്കുക.

കടല പൊടി, മുളക് പൊടി, കുരുമുളക് പൊടി, കായപൊടി, ഗരം മസാല, ഉപ്പ്  അരിപൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. 

 കോളീഫ്ലവർ ഓരോ ഇതളുകളായി എടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ എണ്ണയിലിട്ട് വറുത്ത് കോരുക.
 
 
 
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!