Section

malabari-logo-mobile

മുരിങ്ങ കൃഷിയിൽ മാതൃക തീർക്കാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത് 

HIGHLIGHTS : Chelanur gram panchayat to set a model in moringa cultivation

കോഴിക്കോട്:വ്യത്യസ്തമായൊരു കാർഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ചേളന്നൂർ ഗ്രാമപഞ്ചായത്ത്. അധികമാരും വ്യാവസായിക അടിസ്ഥാനത്തിൽ പരീക്ഷിക്കാത്ത മുരിങ്ങ കൃഷിയാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ചേളന്നൂർ എസ്.എൻ കോളേജിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. 150 ഓളം മുരിങ്ങചെടികളാണ് നടുന്നത്.

മുരിങ്ങ മരത്തിന്റെ മിക്ക ഭാഗങ്ങളും ഔഷധമായും ഭക്ഷണത്തിനുമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മുരിങ്ങാക്കായക്ക് മാർക്കറ്റിൽ എപ്പോഴും നല്ല വില ലഭിക്കും എന്നത് കൂടിയാണ് ഈ കൃഷി തന്നെ നടത്താൻ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ പറഞ്ഞു.

sameeksha-malabarinews

കേളപ്പജിയുടെ സ്മരണയിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ്  മുരിങ്ങ പ്ലാന്റേഷന് തുടക്കമായത്. ചേളന്നൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് പി.പി നൗഷീർ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഗ്രാമപഞ്ചായത്ത്  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയാണ് ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജുമായി സഹകരിച്ചാണ് മുരിങ്ങ പ്ലാന്റേഷൻ  ഉദ്ഘാടനവും തൈ നടീലും നടത്തിയത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!