Section

malabari-logo-mobile

പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീട് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : The pakal veedu of Pulikal Gram Panchayat was dedicated to the nation by Minister Ahmed Dewar Kovil

കൊണ്ടോട്ടി:സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ആലുങ്ങലില്‍ പുതുതായി ആരംഭിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം പുരാവസ്തു, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു.

അണുകുടുംബ വ്യവസ്ഥയിലെ ജീവിത സാഹചര്യങ്ങളില്‍ അവഗണിക്കപ്പെടുന്ന വയോജനങ്ങള്‍ക്ക് പകല്‍ വീട് പോലുള്ള റിക്രിയേഷന്‍ സെന്ററുകള്‍ ഒരുപാട് ആശ്വാസമാവുമെന്നും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടില്‍ വയോജനങ്ങള്‍ക്കുള്ള വിശ്രമമുറികളും ടി.വി, പത്രം, ലൈബ്രറി, കട്ടില്‍, ഒന്നിച്ച് ചര്‍ച്ച ചെയ്യാനുള്ള ഇടങ്ങളും കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങളുമുണ്ട്.പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ ക്ഷേമത്തിനും മാനസിക ഉല്ലാസത്തിനും അവര്‍ക്ക് ഒത്തുകൂടാനുമായി സംസ്ഥാനസര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പകല്‍ വീട് പദ്ധതി.

sameeksha-malabarinews

പുളിക്കല്‍ ലേ ഗ്രാന്‍ഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ സി അബ്ദുറഹ്മാന്‍, സുഭദ്ര ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.പി മുജീബ് റഹ്മാന്‍, എം.സലാഹ്, കുഴിമുള്ളി ഗോപാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി രജനി, സ്ഥിരം സമിതി അംഗങ്ങളായ കോന്തേടന്‍ സിദ്ദീഖ്, സുഹറ ചേലാട്ട് , ആയിഷാബി ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!