ദിലീപിന് തിരിച്ചടി ; ഫോണുകള്‍ തിങ്കളാഴ്ച രാവിലെ 10.15 ന് ഹാജരാക്കണം

കൊച്ചി; നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഡാലോചന കേസില്‍ ദിലീപിന്റെതടക്കമുള്ള ആറു ഫോണുകള്‍ തിങ്കളാഴാച രാവിലെ പത്തേകാലിന് മണിക്ക് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാറിന് മുന്നില്‍ ഹാജരാക്കണമെന്നാണ് ആവിശ്യപ്പെട്ടിരിക്കുന്നത്.

 

ആദ്യം ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് ദിലീപിന്റെ വക്കീല്‍ വാദിച്ചെങ്കിലും പിന്നീട് ഹാജരാക്കാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഹാജരാക്കമെന്ന് പറഞ്ഞു അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. തിങ്കളാഴ്ച കോടതി തുടങ്ങുമ്പോള്‍ ഫോണുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുയായിരുന്നു.ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ഞായറാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ചയേ എത്തക്കാനാകു എന്നതായിരുന്നു ദിലീപിന്റെ വക്കീലിന്റെ വാദം.

ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുമുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.

Share news
error: Content is protected !!
Scroll to Top