വീടിനുള്ളിൽ കയറി വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം; കൗമാരക്കാരൻ പിടിയിൽ

മലപ്പുറം : വീടിനകത്തു കയറി വീട്ടമ്മയ്ക്കെതിരേ ലൈംഗികാതിക്രമം. കൗമാരക്കാരനായ പ്രതി പിടിയിലായി.

മലപ്പുറം മമ്പാട് ആണ് സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയം അയൽക്കാരനായ പ്രതി വീട്ടിൽ കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. സ്ത്രീയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും കൂടാതെ മൊബൈൽ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായാണ് പരാതി.

ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

Share news
error: Content is protected !!
Scroll to Top