Section

malabari-logo-mobile

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന ആരോപണവുമായി ന്യൂയോർക്ക് ടൈംസ്

HIGHLIGHTS : New York Times alleges India bought Pegasus

ഇന്ത്യ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഇസ്രായേലിൽ നിന്ന് വാങ്ങിയതായി ന്യൂയോർക്ക് ടൈംസ്. 2017 ൽ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് പെഗാസസ് വാങ്ങിയതെന്നാണ് ന്യൂയോർക്ക് ടൈംസ് അന്വേഷണറിപ്പോർട്ട് . റിപ്പോർട്ട് അനുസരിച്ച് രണ്ടു ബില്യൺ ഡോളറിനാണ് പെഗാസസും മിസൈൽ സംവിധാനവും ഇന്ത്യ വാങ്ങിയത്.

2017 ജൂലൈയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദർശനം നടത്തിയതാണ് സോഫ്റ്റ്‌വെയർ ഇടപാടിലെ സുപ്രധാന ചുവടുവെപ്പ്. രണ്ട് ബില്ല്യൺ ഡോളറിന് ആയുധ ഇടപാടിനാണ് അന്ന് ഇരുരാജ്യങ്ങളും ധാരണയായത്. ഇതിൽ ചാര സോഫ്റ്റ്‌വെയറും ഉൾപ്പെട്ടിരുന്നു. 2019 ജൂണിൽ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചു. ഇസ്രായേൽ സർക്കാരോ ഇന്ത്യൻ സർക്കാർ പുതിയ വിവരങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. 2021 ഓഗസ്റ്റിൽ എൻ എസ് ഒ ഗ്രൂപ്പുമായി തങ്ങൾക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

പെഗസസ് വിഷയം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം തള്ളി. സുപ്രീംകോടതി കഴിഞ്ഞ ഒക്ടോബറിൽ സ്വന്തം സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായി മൂന്നംഗ സമിതിയെ ആണ് നിയോഗിച്ചത്. പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന് സംശയിക്കുന്നവരോട് തെളിവുകൾ നൽകാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ആവശ്യപ്പെട്ടു. പരാതിക്കാരിൽ നിന്നും തെളിവുകൾ ശേഖരിച്ച് വരികയാണ് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!