”എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്” എന്ന പരാമര്‍ശത്തില്‍ നടി ശ്വേതാ തിവാരിക്കെതിരെ കേസ്

മുംബൈ; ”എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്” വിവാദ പരാമര്‍ശത്തില്‍ നടി ശ്വേതാ തിവാരിക്കെതിരെ പോലീസ് കേസെടുത്തു. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. സോനു പ്രജാപതി എന്നയാളുടെ പരാതിയിലാണ് കേസ്.

ശ്വേത അഭിനയിക്കുന്ന പുതിയ വെബ് സീരിസിന്റ റിലീസിങ്ങുമായി ബന്ധപ്പെട്ട് നടത്തി വാര്‍ത്തസമ്മേളനത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സീരിസീല്‍ ശ്വേത തീവാരിക്കൊപ്പം അഭിനിയിക്കുന്ന സൗരഭ് ജെയിന്‍ മഹാഭാരതം സീരിയലില്‍ കൃഷ്ണനായി വേഷമിട്ട നടനാണ്. ഈ സീരീസില്‍ സൗരഭ് ബ്രാ ഫിറ്ററുടെ വേഷത്തിലാണ് എത്തുന്നത്. ഇത് സൂചിപ്പിച്ചാണ് ശ്വേത ഈ സീരീസില്‍ ദൈവമാണ് എന്റെ ബ്രായുടെ അളവെടുക്കുന്നതെന്ന് പറഞ്ഞത്.

ഈ വാക്കുകള്‍ വൈറലായതോടെ നിരവധി പേര്‍ നടിക്കെതിരെ രംഗത്തെത്തി. തുടര്‍ന്ന് നടി തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായി പ്രസ്താവന ഇറക്കിയിരുന്നു.

ഷോ സ്‌റ്റോപ്പര്‍ ആണ് ശ്വേതയുടെ റിലീസിങ്ങിനൊരുങ്ങുന്ന സീരീസ്.

ഈ കേസില്‍

ഈ കേസില്‍ നടിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജ്യാമ്യത്തില്‍ വിട്ടയച്ചു.

Share news
error: Content is protected !!
Scroll to Top