Section

malabari-logo-mobile

ഇനി മുതല്‍ എല്‍.പി സ്‌കൂളിലും കായിക പഠനം

HIGHLIGHTS : physical education will starts from primary level

അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രൈമറി ക്ലാസുകളില്‍ കായികപഠനം പാഠ്യവിഷയമാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് ഫീഷറീസ്, കായിക ഹജ്ജ് വഖഫ് റെയില്‍വേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ, കായിക വകുപ്പുകള്‍ എകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തുമെന്നും
അദ്ദേഹം പറഞ്ഞു.

താനാളൂര്‍ ഗ്രാമപഞ്ചായത്ത് അറിവകം വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കേരളാധിശ്വരപുരം ഗവ. എല്‍.പി സ്‌കുളിന് നിര്‍മിച്ച സ്റ്റേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.സതീശന്‍ , അംഗങ്ങളായ കെ. ഫാത്തിമ ബീവി, പി. ജ്യോതി, പ്രധാനാധ്യാപിക എസ്.ജി.അജിതാ നാഥ് , പി.ടി.എ പ്രസിഡന്റ് ടി. പ്രതിഷ് കുമാര്‍ , എസ്.എം.എസി ചെയര്‍മാന്‍ കെ. മുസഫര്‍ അഹമ്മദ്, സ്‌കൂള്‍ ലീഡര്‍ അന്‍വിന്‍ മധു ,കെ.ഗോപിനാഥന്‍ നായര്‍ , കെ.മൊയ്തീന്‍ കുട്ടി ഹാജി, ഇ. അനോജ്, , ടി. ഹരിദാസന്‍, ടി.കെ. മരക്കാരുട്ടി എന്നിവര്‍ സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!