Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു

HIGHLIGHTS : kerala government allowed 5 crore rupees to build sea wall in parappanangadi beach

പരപ്പനങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി തീരപ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍
ബജറ്റ് വിഹിതത്തില്‍ അഞ്ചുകോടി രൂപ അധികമായി അനുവദിച്ചു.

മൊത്തം അടങ്കല്‍ തുകയായ അഞ്ചു കോടി രൂപയുടെ 20% തുകയായ ഒരു കോടി രൂപ നേരിട്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം അടങ്കല്‍ തുകയായ അഞ്ചു കോടി രൂപയുടെ വിശദമായ ഡിപിആര്‍ സഹിതമുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

രൂക്ഷമായ കടലാക്രമണത്തില്‍ നിന്നും തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കെ പി എ മജീദ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അധിക തുക അനുവദിക്കാന്‍ വേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അടക്കമുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്ന മുറക്ക് ഭരണാനുമതി ഉത്തരവ് ജലവിഭവ വകുപ്പ് ഇറക്കും. ഡിപിആര്‍ തയ്യാറാക്കുന്നതിന് വേണ്ടി ഇറിഗേഷന്‍ വിഭാഗം എന്‍ജിനീയറിങ് ഉദ്യോഗസ്ഥരുടെയും, പരപ്പനങ്ങാടി നഗരസഭയിലെ തീരപ്രദേശത്തെ ജനപ്രതിനിധികളുടെയും യോഗം കെ. പി എ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മുന്‍ഗണന ക്രമത്തില്‍ പൂര്‍ത്തീകരിക്കേണ്ട കടല്‍ ഭിത്തികള്‍ സംബന്ധിച്ച റിപോര്‍ട്ട് തേടി .

നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ ബാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഷാഹുല്‍ഹമീദ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ, ജല വിഭവ വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!