കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍

representtion photo

കോഴിക്കോട് ; കുടംബ വഴക്കിനെ തുടര്‍ന്ന് 12 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃമാതാവും പോലീസ് പിടിയില്‍. കോഴിക്കോട് പൂളക്കടവില്‍ കുഞ്ഞിനെ കാണാതായത്. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇന്ന് വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്.

കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവരാണ് പിടിയിലായത്.

കുഞ്ഞിനെ ബംഗലൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിനു സമീപം വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്

Share news
error: Content is protected !!
Scroll to Top