Section

malabari-logo-mobile

സസ്‌പെന്‍സ് ഒളിപ്പിച്ച് വ്യത്യസ്തമായ ഗെറ്റപ്പില്‍ അഭിനേതാക്കള്‍ ! അപ്പന് ശേഷം മജു ഒരുക്കുന്ന ‘പെരുമാനി’

HIGHLIGHTS : Actors in a different get-up to hide the suspense! 'Perumani' prepared by Maju after her father.

2024ന്റെ തുടക്കം മുതലേ മലയാളം ഫിലിം ഇന്റസ്ട്രിയുടെ കുതിപ്പ് വന്‍ ഉയര്‍ച്ചയിലേക്കാണ്. റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത് എന്ന് മാത്രമല്ല, പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് അവയെ സ്വീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ മലയാള സിനിമകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവസരത്തില്‍ പുത്തന്‍ സിനിമകള്‍ക്കായ് സിനിമാപ്രേമികള്‍ കാത്തിരിപ്പിലാണ്. ആ പ്രേക്ഷകര്‍ക്ക് ആവേശം പകരാന്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ അണിനിരന്ന പോസ്റ്ററില്‍ ഒരു വലിയ ആമയെയും കാണാം. ഈ കളര്‍ഫുള്‍ ആമയാണ് പോസ്റ്ററിലെ പ്രധാന ഹൈലൈറ്റ്.

‘പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് ‘പെരുമാനി’യുടെ ഇതിവൃത്തം. സംവിധായകന്‍ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. പെരുമാനി മെയ് മാസത്തില്‍ പ്രദര്‍ശനത്തിനെത്തും.

sameeksha-malabarinews

സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം ‘അപ്പന്‍’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. 2022 ഒക്ടോബര്‍ 28നാണ് ‘അപ്പന്‍’ റിലീസ് ചെയ്തത്. വലിയ രീതിയില്‍ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ‘അപ്പന്‍’. ‘അപ്പന്‍’ന് ശേഷം ‘പെരുമാനി’ എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ഏറെ നാളുകള്‍ക്ക് മുന്നേ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഷന്‍ പോസ്റ്റര്‍ കൂടെ കണ്ടതോടെ വിനയ് ഫോര്‍ട്ടിന് മാത്രമല്ല ഈ സിനിമക്ക് മൊത്തത്തില്‍ പ്രത്യേകതയുണ്ടെന്ന നിഗമനത്തിലേക്കാണ് പ്രേക്ഷകര്‍ എത്തിചേര്‍ന്നിരിക്കുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്‍, ശ്യാംധര്‍, ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: ജോയല്‍ കവി, സംഗീതം: ഗോപി സുന്ദര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജക്ട് ഡിസൈനര്‍: ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടര്‍: അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്‌സ്: സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ്: രമേശ് അയ്യര്‍, ആക്ഷന്‍: മാഫിയ ശശി, സ്റ്റില്‍സ്: സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷന്‍ – സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!