
കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതിന്റെ 33-ാം വാര്‍ഷികം തിരൂരങ്ങാടി വെള്ളിലക്കാട് പത്മശ്രീ കെ. വി റാബിയയുടെ വസതിയില്‍ വച്ച് നടന്നു. പത്മശ്രീ കെ. വി. റാബിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു.
പത്മശ്രീ കെ. വി. റാബിയയെയും വിരമിക്കുന്ന പ്രേരക്മാരായ ടി. ശ്രീധരന്‍ , എം ലീലാ രാധാകൃഷ്ണന്‍ , കെ. കൃഷ്ണന്‍ , കെ. കദീസൈ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു . നഗരസഭാ കൗണ്‍സിലര്‍മാരായ മുഹമ്മദലി അരിമ്പ്ര , പി. മെഹബൂബ് , ടി. അബ്ദുല്‍ റസാഖ്, സാക്ഷരതാ മിഷന്‍ സ്റ്റാഫ് കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് സ്വാഗതവും പ്രേരക് എ സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




