Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഗ്രേഡ് കാർഡ് വിതരണം

HIGHLIGHTS : Calicut University News; Distribution of Grade Card

ഗ്രേഡ് കാർഡ് വിതരണം

വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (2021 പ്രവേശനം) വിദ്യാർത്ഥികളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രോവിഷണൽ സർട്ടിഫിക്കറ്റും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാകും. താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് പരീക്ഷ എഴുതിയവർ ബ്രാക്കറ്റിൽ കൊടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഗ്രേഡ് കാർഡും സർട്ടിഫിക്കറ്റും കൈപ്പറ്റേണ്ടതാണ്. ഹൈടെക്ക് ആർട്സ് ആൻ്റ് സയൻസ് കോളേജ് (ഗവ. കോളേജ് മടപ്പള്ളി), മേഴ്‌സി കോളേജ് പാലക്കാട് (ഗവ. വിക്ടോറിയ കോളേജ് പാലക്കാട്), എം.പി.എം.എം.എസ്.എൻ. കോളേജ് ഷൊർണ്ണൂർ (എൻ.എസ്.എസ്. കോളേജ് ഒറ്റപ്പാലം), ബാഫഖി യത്തീംഖാന ആർട്സ് ആൻ്റ് സയൻസ് കോളേജ് ഫോർ വുമൺ കൽപകഞ്ചേരി, മോഡൽ ഡിഗ്രി കോളേജ് പരപ്പനങ്ങാടി, പി.പി.ടി.എം. ആർട്സ് ആൻ്റ് സയൻസ് കോളേജ് ചേറൂർ വേങ്ങര (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി), എം.ഇ.എസ്. ആർട്സ് ആൻ്റ് സയൻസ് കോളേജ് ചാത്തമംഗലം, പി.വി.എസ്. കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് പന്തീരങ്കാവ്, സാവിത്രി ദേവി സാബു മെമ്മോറിയൽ കോളേജ് വെള്ളനൂർ (സെന്റ് ജോസഫ് കോളേജ് ദേവഗിരി), എലിംസ്‌ കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് പൊങ്ങൻകാട്, ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂർ, എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ(സെന്റ് തോമസ് കോളേജ് തൃശ്ശൂർ).

sameeksha-malabarinews

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയൻസ് (CCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023 (2022 & 2023 പ്രവേശനം), നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയൻസ് (CCSS 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. മൈക്രോ ബയോളജി നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.സി.എ., എം.എസ് സി. ബയോകെമിസ്ട്രി, എം.എസ് സി. മൈക്രോ ബയോളജി, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!