Section

malabari-logo-mobile

പെപ്പര്‍ ചിക്കന്‍ മസാല

HIGHLIGHTS : Pepper Chicken Masala

ആവശ്യമായ ചേരുവകള്‍ :-

ചിക്കന്‍ – 1 1/2 കിലോ
ഉള്ളി അരിഞ്ഞത് – 2
പച്ചമുളക് – 4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
ചതച്ച കുരുമുളക് – 1 ടീസ്പൂണ്‍
വിനാഗിരി – 2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
പച്ചമുളക് – 4
എണ്ണ – 1 കപ്പ്
തൈര് – 2 കപ്പ്
ഫ്രഷ് ക്രീം – 1/4 കപ്പ്

sameeksha-malabarinews

പാകം ചെയ്യുന്ന വിധം:-

കോഴിയിറച്ചി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്, പച്ചമുളക്, വിനാഗിരി എന്നിവ എണ്ണയില്‍ ചേര്‍ത്ത് രണ്ട് മിനിറ്റ് ചെറുതായി സ്വര്‍ണ്ണനിറം വരെ വറുക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ എടുത്ത് മാറ്റി വയ്ക്കുക. അതിലേക്ക് ഉള്ളി ചേര്‍ത്ത് ഇളം സ്വര്‍ണ്ണ നിറം വരെ വഴറ്റുക . തൈര്, കുരുമുളക്, ഉപ്പ്, ചിക്കന്‍ കഷണങ്ങള്‍ എന്നിവ ചേര്‍ക്കുക. ഉയര്‍ന്ന ചൂടില്‍ കുറച്ച് മിനിറ്റ് വേവിക്കുക
അര കപ്പ് വെള്ളം ചേര്‍ക്കുക, മൂടി 10-15 മിനിറ്റ് അല്ലെങ്കില്‍ ചിക്കന്‍ മൃദുവാകുന്നത് വരെ വേവിക്കുക. ഇപ്പോള്‍ ക്രീം ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില, ഗരം മസാല പൊടി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!