‘ആവേശം’; മാസ് ലുക്കില്‍ ഫഹദ്, ടീസര്‍ പുറത്ത്

2023 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശത്തിന്റെ ടീസര്‍ പുറത്ത്.  ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവരാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ജിത്തു മാധവന്‍ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്,
മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സമീര്‍ താഹിര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു.

എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്ട് സിഇഒ മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ ആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലേ, കോസ്റ്റ്യൂംസ് മഹര്‍ ഹംസ, മേക്കപ്പ് ആര്‍ ജി വയനാടന്‍, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ അപ്പുക്കുട്ടന്‍, സുമിലാല്‍ സുബ്രമണ്യന്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, നിദാദ് കെ എന്‍, ഡിസൈന്‍ അഭിലാഷ് ചാക്കോ. 2024 ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും. എ ആന്റ് എ റിലീസ് ആണ് വിതരണം. പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top