Section

malabari-logo-mobile

പഞ്ചാബില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; തൃണമൂലിന് പിന്നാലെ എഎപിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

HIGHLIGHTS : No alliance with Congress in Punjab; After Trinamool, AAP also decided to contest alone

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ ‘ഇന്ത്യ’ സഖ്യത്തില്‍ ഭിന്നത തുടരുന്നു. തൃണമൂലിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം. പഞ്ചാബിലെ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പഞ്ചാബിലെ ലോകസഭാ സീറ്റുകളിലേക്ക് 40 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത്മന്‍ വ്യക്തമാക്കി.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാമെന്ന് തീരുമാനത്തിലേക്ക് ആം ആദ്മി പാര്‍ട്ടിയും എത്തുന്നത്. എന്നാല്‍ ആം ആദ്മിയുടെ പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

sameeksha-malabarinews

ഇന്ത്യ സഖ്യ രൂപീകരണം മുതല്‍ നിലനില്‍ക്കുന്നതാണ് കോണ്‍ഗ്രസും എഎപി യും തമ്മിലുള്ള അസ്വാരസ്യങ്ങള്‍. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലില്‍ അവസാനമാണ് കോണ്‍ഗ്രസ് ഒപ്പു വെച്ചിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!