ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ ഫെബ്രുവരി 16ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമ നടപ്പാക്കാത്തതടക്കം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികായത്ത് മുസാഫര്‍നഗറില്‍ അറിയിച്ചു. കര്‍ഷക സംഘടനകള്‍ക്കു പുറമേ വ്യാപാരികള്‍, വിളകള്‍ കയറ്റുമതി ചെയ്യുന്നവര്‍ എന്നിവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ച അടക്കം നിരവധി കര്‍ഷക സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുമെന്ന് ടിക്കായത്ത് അവകാശപ്പെട്ടു. രാജ്യത്തിന് ഇതു വലിയൊരു സന്ദേശമാകും നല്‍കുക എന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് എല്ലാ കടയുടമകളും അന്നേദിവസം കടകള്‍ അടച്ചിടണമെന്നും ടികായത്ത് ആഹ്വാനം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top