Section

malabari-logo-mobile

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് 30ാം വാര്‍ഷികം ആഘോഷിക്കുന്നു

HIGHLIGHTS : Parappanangady Co-operative College is celebrating its 30th anniversary

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് 30ാം വാര്‍ഷികം ആഘോഷിക്കുന്നു
1993 ലാണ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്ത് തന്നെ സഹകരണ മേഖലയില്‍ ഉന്നതശ്രേണിയില്‍ നില്‍ക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സ്ംഘാടകര്‍ അറിയിച്ചു.

കോളേജിന്റെ 30-ാം വാര്‍ഷികാഘോഷ പരിപാടികളുടെയും എക്‌സിബിഷന്റെയും ഉദ്ഘാടനം 2024 ജനുവരി 27 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള ഹൈക്കോടതി, മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും നിലവിലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ്.സി.കെ അബ്ദുല്‍ റഹീം നിര്‍വഹിക്കുമെന്നും ഫുഡ് ഫെസ്റ്റ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്നും സ്ംഘാടകര്‍ അറിയിച്ചു . പതിനൊന്ന് മണിക്ക് ടി.വി ആര്‍ട്ടിസ്റ്റ് അശ്വന്ത് അനില്‍കുമാര്‍ അവതരിപ്പിക്കുന്ന വണ്‍ മാന്‍ ഷോ പ്രോഗ്രാം നടക്കും.

sameeksha-malabarinews

ജനുവരി 28 ന് രാവിലെ 10 മണിക്ക് ഗ്ലോബല്‍ അലുംനി മീറ്റ്, കവിയും എഴുത്തുകാരനുമായ സാബു ഷണ്മുഖം ഉദ്ഘാടനം ചെയ്യും. ഇതുവരെയായി പഠനം പൂര്‍ത്തിയാക്കിപോയ പൂര്‍ വ്വവിദ്യാര്‍ത്ഥികളും പൂര്‍ വ്വഅധ്യാപകരും ഒത്തുചേര്‍ന്ന് ക്യാമ്പസ് അനുഭവങ്ങള്‍ പങ്കുവെക്കും. ഉച്ചക്ക് 2 മണിക്ക് മ്യൂസിക്കല്‍ ഇവന്റ് , ഡാന്‍സ് പ്രോഗ്രാം എന്നിവ അരങ്ങേറും.

വൈകുന്നേരം 6 മണിക്ക് ഇന്ത്യന്‍ ആര്‍മിയുടെ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രോഗ്രാം കോഴിക്കോട് , ആര്‍മി കമാന്റിംഗ് ഓഫീസര്‍ കേണല്‍.ഡി. നവീന്‍ ബെഞ്ചിത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആര്‍മിയുടെ തന്നെ വെപ്പണ്‍സ് ആന്റ് ആംസ് ഡിസ്‌പ്ലേ, ഫയര്‍ ഷോ, കളരിപയറ്റ് തുടങ്ങിയവ അവതരിപ്പിക്കും.

ജനുവരി 31 ന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രോഗ്രാമും, ഫെബ്രുവരി 1,2,3 തീയതികളില്‍ സ്‌പെക്ട്രം-2k24 എന്ന പേരില്‍ നടത്തിവരുന്ന വിദ്യാര്‍ത്ഥികളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറും.

ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് സമാപന സമ്മേളനം കെ.പി.എ മജീദ് എം. എല്‍.എ ഉദ്ഘാടനം ചെയ്യും.കേരള മലായാളം മിഷന്‍ ഡയറക്ടറും കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാകട മുഖ്യാതിഥിയായി സംബന്ധിക്കും.

വിവിധ സെഷനുകളിലായി പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന് എ. ഉസ്മാന്‍, പരപ്പനങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ്, തിരൂരങ്ങാടി താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ. ഒലിവര്‍, യുവ കവി ശ്രീജിത്ത് അരില്ലൂര്‍ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. കെ.കെ സൈതലവി, സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി, പ്രിന്‍സിപ്പാള്‍ ടി.സുരേന്ദ്രന്‍,കെ. അമൃതവല്ലി, കെ. ജ്യോതിഷ്, സൈതലവി കടവത്ത് എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!