തിരൂര്‍ : വെട്ടത്ത് അഞ്ചുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വെട്ടം ആലിശേരി വെട്ടത്ത്കാവിന് സമീപം പോത്തനിപറമ്പില്‍ പുഷ്പ്പ കാട്ടിപറമ്പില്‍ ധര്‍മന്‍, പാലവളപ്പില്‍ കാപ്പാട്ടകത്ത് കദീജ, പള്ളിയാലില്‍ ജൂമൈല, കാട്ടിപറമ്പില്‍ നാരായണന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
തിങ്കള്‍ വൈകിട്ട് ആറോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കാട്ടിപറമ്പില്‍ കൃഷ്ണന് കടിയേറ്റിരുന്നു. വസ്ത്രം അലക്കുന്നതിനിടെയാണ് പുഷ്പക്ക് കടിയേറ്റത്. വീട്ടുപറമ്പില്‍ വച്ചാണ് നാരായണന് കടിയേറ്റത്.
ഇവരെ തിരൂര്‍ ജില്ലാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




