റംപിള്‍ സ്ട്രിപ്പില്‍ ബൈക്ക് തെന്നിവീണ് ബസില്‍ തലയിടിച്ച യുവാവ് മരിച്ചു

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ രാമപുരത്ത് റോഡിലെ റംപിള്‍ സ്ട്രിപ്പില്‍ ബൈക്ക് തെന്നിവീണ് ബസില്‍ തലയിടിച്ച യുവാവ് മരിച്ചു. മഞ്ചേരി കോഴിക്കാട്ടുക്കുന്ന് അണ്ടിക്കാട്ടില്‍ കെ ടി മുഹമ്മദ് സഈദ് (25) ആണ് മരിച്ചത്.

രാമപുരം സഹകരണ ബാങ്കിന് മുന്നില്‍ തിങ്കള്‍ രാവിലെ 7.30 നാണ് അപകടം.

മഞ്ചേരിനോബിള്‍സ്‌കൂള്‍ബസിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് സഈദ്. പനങ്ങാങ്ങരയില്‍നിന്നാണ് സ്‌കൂള്‍ ബസ് സര്‍വിസ് ആരംഭിക്കുന്നത്. ഇവിടേക്ക് ബൈക്കില്‍ പോകുന്നതിനിടെ റംപിള്‍ സ്ടിപ്പില്‍ വഴുതിവി
ണ് എതിരെ വന്ന ബസില്‍ തലയിടിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് ശംസുദ്ദീന്‍, മാതാവ്, ജൂമൈല സഹോദരങ്ങള്‍: അമീന്‍, ഷാസിന

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top