Section

malabari-logo-mobile

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണത്തിന് വിദഗ്ധ സമിതി, പൊതുതാല്‍പര്യ ഹര്‍ജികളില്‍ സുപ്രിംകോടതി നാളെ വിധി പറയും.

HIGHLIGHTS : Pegasus phone hacking; Expert committee for investigation. The Supreme Court will pronounce its verdict on the PIL tomorrow.

ഡല്‍ഹി: പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗാസസുമായി ബന്ധപ്പെട്ട എല്ലാ പരാതികളും വിദഗ്ധ സമിതി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ച് സുപ്രീം കോടതിയെ അറിയിക്കും. വിദഗ്ധസമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം തള്ളിയാണ് കോടതിയുടെ ഈ തീരുമാനം.

സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ഭരണഘടന ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വകാര്യതയിലുള്ള ഇടപെടലുകള്‍ നിയമങ്ങള്‍ വഴി അല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈ കടത്തലുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

sameeksha-malabarinews

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍.എം.റാം,  ശശിക്കുമാര്‍ ജോണ്‍ ബ്രിട്ടാസ് എം.പി തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് സുപ്രീം കോടതി നിയോഗിച്ചിട്ടുള്ളത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!