ഇനി ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും.

സമയബന്ധിതമായി ടെസ്റ്റുകള്‍ നടത്തുവാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ദൈനം ദിന ജോലികള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയിലാവണം ഇത് ക്രമീകരിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top