കൊണ്ടോട്ടി പീഡന ശ്രമം; 15 കാരനെ ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി

മലപ്പുറം: കൊണ്ടോട്ടി പീഡന ശ്രമകേസില്‍ അറസ്റ്റിലായ പതിനഞ്ചുകാരനെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മലപ്പുറം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ് 15 കാരനെ കോഴിക്കോട് ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് റിമാന്റ്‌ചെയ്തത്. രാത്രിപത്ത് മണിയോടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിത്.

കൊണ്ടോട്ടി കോട്ടുക്കരയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കോളേജില്‍ നിന്ന് വരികയായിരുന്ന 21 കാരിക്കാണ് ദാരുണാനുഭവമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആക്രമിച്ച പ്രതി വിദ്യാര്‍ത്ഥിയെ വാഴത്തോട്ടത്തിലേക്ക് വലിച്ചിടുകയായിരുന്നു. തലയില്‍ കല്ലു കൊണ്ടിടിച്ചും മര്‍ദിച്ചുമായിരുന്നു പീഡനശ്രമം. കുതറിമാറി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

കൃത്യമായ ആസൂത്രണത്തോടെയാണ് പതിനഞ്ചുകാരന്‍ കൃത്യം ചെയ്തതെന്ന് മലപ്പുറംഎസ്പി പറഞ്ഞു.15കാരന്‍ ജൂഡോ ചാമ്പ്യനാണെന്നും ആക്രമണത്തില്‍ യുവതിയുടെ തലക്കും കഴുത്തിനും നല്ല പരിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതി ചെറുത്തുനിന്നതിലാണ് ജീവാപായമുണ്ടായില്ലെന്നും എസ്പി വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top