ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ തയ്യാര്‍;ദയവായി സ്വീകരിക്കണം; വിജയ് മല്യ

ന്യൂഡല്‍ഹി:ബാങ്കുകളില്‍ നിന്ന് താന്‍ വായ്പ എടുത്ത മുഴുവന്‍ തുകയും തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയാവായി സ്വീകരിക്കണമെന്നും വിവാദ വ്യവസായി വിജയ് മല്യ. അഗസ്ത വെസ്റ്റ്‌ലെന്‍ഡ് വി വി ഐ പി ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരനും ബ്രിട്ടീഷ് പൗരനുമായ ക്രിസ്റ്റ്യന്‍ ജയിംസ് മിഷേലിനെ ഇന്ത്യയില്‍ കൊണ്ടുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മല്യയുടെ ട്വിറ്റ്.

വിവിധ ബാങ്കുകളില്‍ നിന്ന് പണം വായ്പ എടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി അഞ്ച് ദിവസത്തിനുള്ളില്‍ വരാനിരിക്കെയാണ് മല്യ പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

വായ്പ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നടപടി ആരംഭിച്ചതോടെയാണ് 2016 മാര്‍ച്ചില്‍ മല്യ നാടുവിട്ടത്.

Related Articles