വള്ളിക്കുന്നില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരപരിക്ക്

വള്ളിക്കുന്ന്: ആനങ്ങാടിക്ക് സമീപം കാറും ബൈക്കു തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികനായ അരിയല്ലൂര്‍ സായിമഠം റോഡിലെ കുഴിക്കാട്ടില്‍ വിജയന്‍(45)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകാണ്.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.