പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍

ദില്ലി: പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മത്സരിക്കും. ഇതോടെ നാളുകളായി നിന്ന അനിശ്ചതത്വത്തിനാണ് അറുതിയായിരിക്കുന്നത്. വൈകുന്നേരം പുറത്തുവന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്.
ഇന്ന് പുലര്‍ച്ചെ 36 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. എന്നാല്‍ ആ സമയത്ത് പത്തനംതിട്ട സീറ്റിനെ കുറിച്ച് പരാമര്‍ശമില്ലായിരുന്നു.

തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. അതുകൊണ്ടുതന്നെഏറെ പ്രശനം നിറഞ്ഞതുമായിരുന്നു ഇവിടുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയം.

അതെസമയം തൃശൂര്‍ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്.

Related Articles