Section

malabari-logo-mobile

സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കര്‍ശനമാക്കുന്നു;വ്യാജ പോസ്റ്റ്;അനുവാദമില്ലാതെ ആഡ് ചെയ്യല്‍;ശിക്ഷ ഉറപ്പ്

HIGHLIGHTS : സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഇനി ശ്രദ്ധിച്ച് ഇടപെട്ടില്ലെങ്കില്‍ പണികിട്ടും സോഷ്യല്‍ മീഡിയ നിയമങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. അടിസ്ഥാനപരമ...

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഇനി ശ്രദ്ധിച്ച് ഇടപെട്ടില്ലെങ്കില്‍ പണികിട്ടും സോഷ്യല്‍ മീഡിയ നിയമങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. അടിസ്ഥാനപരമല്ലാത്തതും വ്യാജ/തെറ്റായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്താലും ഒരാളെ അനുവാദമില്ലാതെ ഗ്രൂപ്പുകളില്‍ ആഡ് ചെയ്താലും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് എക്‌സിക്യുട്ടിവുകള്‍ക്ക് പിഴയും തടവും അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് സര്‍ക്കാറുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ആളുകള്‍ ഏറെ സ്വാധീനിക്കുന്ന ഒന്നായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്ന സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ ദോഷകരമാകുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നും വിശ്വാസയോഗ്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെയും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് നിയമങ്ങള്‍ തയ്യാറാക്കുന്നത്.

sameeksha-malabarinews

അനുവാദമില്ലാതെ ആളുകളെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്ന രീതിയില്‍ മാറ്റമുണ്ടാകണമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വാട്‌സ്ആപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ വാട്‌സ്ആപ്പിന് സാധിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും മറ്റ് ഡാറ്റകളുടെയും ഉള്ളടക്കം പരിശോധിക്കുവാന്‍ മോണിറ്ററിംഗ് ആന്‍ഡ് ഫില്‍ട്ടറിംഗ് സംവിധാനം വികസിപ്പിച്ചെടുക്കാനും ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ എല്ലാ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളുടെയും സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!