തിരൂരില്‍ 13 കാരനെ ലൈംഗീക പീഡനത്തിനിരയാക്കിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

തിരൂര്‍: പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ ആള്‍ അറസ്റ്റിലായി. തിരൂര്‍ പയ്യനങ്ങാടി തെണ്ടത്ത് വീട്ടില്‍ മുഹമ്മദ്(69) ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസം ഇയാള്‍ വിദ്യാര്‍ത്തിയെ വൈകീട്ട് കടയിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ചൈല്‍ഡ് ലൈനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഇന്‍സ്‌പെക്ടര്‍ പത്മരാജന്‍ പി.കെ, എസ് ഐ കെ കെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top